ആറ്: കപ്പയും കരിമീനും.
ഹൗസ് ബോട്ടിലാണ് ക്യാമ്പ് എന്നറിഞ്ഞപ്പോഴേ പലരും ഇത് കണക്കു കൂട്ടിയതാണ്.
അതുതന്നെ സംഭവിച്ചു.
വായില്‍ ഹൗസ് ബോട്ടോടിക്കാവുന്നമാതിരി താഴെപ്പറയുന്ന വിഭവങ്ങളാണ് ഉച്ചയ്ക്ക് നിരന്നത്.
കപ്പ,
മീന്‍ ചാറ്,
ചോറ്,
ചിക്കന്‍ കറി,
കരിമീന്‍ പൊള്ളിച്ചത്,
കോഴി പൊരിച്ചത്,
താറാവു വറുത്തത്,
തോരന്‍,
സാമ്പാര്‍,
പയറുമെഴുക്കുപുരട്ടി,
പുളിശ്ശേരി,
അച്ചാറ്,
മുളകുചമ്മന്തി.....
'ബുഫേ' യുടെ ശാസ്ത്രത്തെയും സൗന്ദര്യത്തെയും പറ്റി കൃഷ്ണ പൂജപ്പുര ഒരിടത്ത് വിവരിച്ചിട്ടുണ്ട്.
(എല്ലാവരും അതു വായിച്ചെന്നാണ് ഇപ്പോ തോന്നുന്നത്)
കരിമീന്‍ ഒന്നുകൂടി കിട്ടാനായി ആദ്യത്തെ പാത്രം ഒളിച്ചുവച്ചിട്ട് പുതിയതൊന്നെടുത്താലെന്തെന്നു പോലും തോന്നി.
(തുടരും)



3 comments:
സുഹ്രുത്തെ അത് ചിക്കന്‍ കറി അല്ലയിരുന്നു....താറവ് കറി ആയിരുന്നു..:)
ഓഹോ,
ചുമ്മാതല്ല, കടിച്ചിട്ട്
കടി കൊള്ളാഞ്ഞത്. എന്തായാലും അതൂടെ ഇരിക്കട്ടെ. വായനക്കാരെ നമുക്ക് കൊതിപ്പിക്കണ്ടേ
ഞാന്‍ കരുതിയത് ശരിക്ക് വേകാത്തതായിരിക്കുമെന്നാണ്. താറാവിറച്ചി ആദ്യമായി കഴിച്ചതാണ്. അതുകൊണ്ട് അവിന്റെ സവശേഷതകള്‍ ഒട്ടറിയില്ലതാനും.
Post a Comment