Sunday, August 17, 2008

ജെട്ടി മുതല്‍ ജെട്ടി വരെ (രണ്ട്‌)

രണ്ട്‌: വെയിലു കായല്‍


.


30 രൂപ ഒാട്ടോറിക്ഷയ്ക്കു കൊടുത്ത്‌ ജട്ടിയിലെത്തി.
നവബ്ലോഗന്മാരേയും ബ്ലോഗനമാരേയും കൊണ്ട്‌ ധന്യമായിക്കഴിഞ്ഞിരുന്നു ആ ഭൂപ്രദേശം.
വെയിലേറിത്തുടങ്ങി.
ബോട്ടെത്താന്‍ വൈകുമത്രെ.
( അപ്പോ, അറിഞ്ഞില്ലേ? ഈ ക്യാമ്പ്‌ കരയില്‍ വച്ചല്ല. പിന്നെയോ, വെള്ളത്തില്‍ നീന്തിക്കളിക്കുന്നൊരു വമ്പന്‍ ഹൗസ്‌ ബോട്ടില്‍!)
ബ്ലോഗര്‍മാരിലേറെയും കുമാരന്മാരായിരുന്നു.
തല നരച്ച മൂന്നോ നാലോ പേര്‍ മാത്രം. ഇതിലേതാണ്‌ 'അങ്കിള്‍' എന്നു ഞാന്‍ ശങ്കിച്ചു.
(സത്യത്തില്‍ അങ്കിള്‍ അവിടെ വന്നിട്ടേയില്ലായിരുന്നു.)
വെയില്‍ വീണ്ടും ഗിയറു മാറ്റി.
ഒന്‍പതരയ്ക്കു വന്നവര്‍ എട്ടര മുതല്‍ കാത്തിരിക്കുന്നവരെ കണ്ടും, എട്ടരയ്ക്കെത്തിയവര്‍ ഏഴര മുതലേ കാത്തിരിക്കുന്നവരെ കണ്ടും അവരോ അതിലും മുന്നേ എത്തിയവരെ കണ്ടും ആശ്വസിച്ചു.



ദാ ഈ ചിത്രത്തില്‍ ഇടതു ഭാഗത്തായി നില്‍ക്കുന്നതാണ്‌ ഞാന്‍ ( വെയിലു കൊണ്ടതുകൊണ്ടാണ്‌ കറുത്തു പോയത്‌)





....തുടരും.....

2 comments:

keralafarmer said...

ുത്തവരോടൊപ്പം കയറി നിന്നതുകൊണ്ടല്ലേ കറത്തുപോയത്.

വലിയ വരക്കാരന്‍ said...

ഞാന്‍ മിണ്ടത്തില്ല